ആര് വാഴും ആര് വീഴും;എക്സിറ്റ് പോളുകളിൽ നെഞ്ചിടിപ്പേറി ദേശീയ പാർട്ടികൾ .
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഭൂരിപക്ഷം സര്‍വ്വെകളും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്ഛത്തീസ്ഗഢിലും തെലങ്കാനയിലും കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം സര്‍വെകളും വിജയം പ്രവചിച്ചത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് ഭൂരിപക്ഷം സര്‍വെകളും പ്രവചിക്കുന്നത്. ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 42-53 സീറ്റ് വരെ നേടി അധികാരം…

