ഛത്തീസ്ഗഡിൽമാവോയിസ്റ്റ് ആക്രമണം ;ബിജെപി നേതാവ് കൊല്ലപ്പെട്ടു .
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ നക്‌സലൈറ്റുകൾ വെട്ടിക്കൊന്നു. ബിജെപി നേതാവ് രത്തൻ ദുബെയെ നാരായൺപൂർ ജില്ലയിൽ വച്ചാണ് അജ്ഞാതരായ നക്‌സലൈറ്റുകൾ വെട്ടികൊന്നതെന്ന് പോലീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.നാരായണപൂരിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശൽനാർ ഗ്രാമത്തിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ നക്‌സലൈറ്റുകളാണ് ദുബെയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ…

