കാത്തിരിപ്പിന് വിരാമം ;ഡൽഹിയിൽ വനിത മുഖ്യമന്ത്രി.

ന്യൂഡൽഹി :ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.ഷാലിമാർ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് ഡല്‍ഹിയിലെ ബിജെപി സർക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പർവേശ് വർമ്മയേയും സ്പീക്കറായി വിജേന്ദർ ഗുപ്തയേയുമാണ് തീരുമാനിച്ചത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595…

Read Full News

Congress was embarrassed; Saffron party with record victory in Gujarat.

Ahmedabad, 19th Feb: The Bharatiya Janata Party (BJP) registered a resounding victory in the Gujarat local body elections, winning the Junagadh Municipal Corporation (JMC), 60 out of 68 municipalities, and all three taluka panchayats where polling was held on February 16. In a major political shift, the BJP wrested control of more than a dozen municipalities…

Read Full News

അദാനി എഡ്യുക്കേഷൻ രംഗത്തേക്ക്;കൈകോർക്കുന്നത് മലയാളിയായ സംരംഭകനുമായി.

മുംബൈ:രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തില്‍ ആഗോളതലത്തില്‍ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച്‌ രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് അദാനി ഫൗണ്ടേഷൻ.അദാനി കുടുംബത്തില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെയാണ് പദ്ധതിയൊരുങ്ങുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും താങ്ങാനാവുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനായിരിക്കും പങ്കാളിത്തം മുൻഗണന നല്‍കുകയെന്ന് അദാനി ഫൗണ്ടേഷൻ പ്രസ്താവനയില്‍ അറിയിച്ചു. അദാനിയുടെ ‘സേവനം ധ്യാനമാണ്, സേവനം പ്രാർത്ഥനയാണ്, സേവനം ദൈവമാണ്’…

Read Full News

Lashkar-e- Taiba leader shot dead

Islamabad: Lashkar e Taiba political wing leader Maulana Kashif Ali shot dead by unknown assailants, at his residence in Pakistan’s Khyber Pakhtunkhwa province.Kashif was fired at his footsteps with automatic weapons by unknown gunmen. Terrorist organisations associated with LeT criticized the government of Pakistan for this incident. They demanded immediate arrest of Maulana Kashif Ali’s…

Read Full News

ലഷ്കർ നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി.

ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ തിങ്കളാഴ്‌ച്ച രാവിലെയാണ് സംഭവം . സ്വാബിയിലെ വസതിയില്‍ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ല്‍ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎല്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു. അലിയെ…

Read Full News

ഡൽഹിയിൽ വൻ അപകടം; തിക്കിലും തിരക്കിലും മരിച്ചത് 17 പേർ.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളില്‍ കയറാൻ ഒത്തുകൂടിയപ്പോള്‍ ആയിരുന്നു…

Read Full News

മാഫിയാ തലവൻ വെടിയേറ്റു മരിച്ചു.

ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെടുന്ന ക്രിമിനലാണ് മാർകോ എബ്ബൻ.നെതർലൻഡുകാരനാണ് 32കാരനായ മാർകോ എബ്ബൻ. ബ്രസീലില്‍ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സില്‍ എത്തിച്ച കേസില്‍ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നെതർലൻഡ്‌സിലെ സ്‌കീഡാം പട്ടണത്തിൽ നിന്നുള്ള അറിയപ്പെടുന്ന കുറ്റവാളിയായ അദ്ദേഹത്തിൻ്റെ പിതാവ് ഇതേ വിചാരണയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്…

Read Full News