കേദാർനാഥ് ക്ഷേത്രത്തിൽ വൻ തട്ടിപ്പ്;ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി.
ഡറാഡൂൺ:ഉത്തരാഖണ്ഡിലെ പ്രശസ്ത കേദാർനാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വർണം കാണാതായി. ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്.വലിയ സ്വർണ തട്ടിപ്പുകളാണ് നടക്കുന്നതെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാർ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേദാർനാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ചോദ്യം ചോദിക്കാത്തത് . ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാർനാഥ് പണിയുകയാണ്. അവിടെയും മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്. ഇപ്പോള്‍ 228 കിലോ സ്വർണമാണ് കേദാർനാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല….

