പലസ്തീന്‍ പരാമർശം ;സുല്ല ബ്രെവര്‍മാൻ പുറത്ത്.
പാലസ്തീൻ വിഷയത്തിൽ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി. കഴിഞ്ഞ ആഴ്ചയാണ് പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സുല്ല ബ്രെവര്‍മാന്‍ പ്രസ്താവന നടത്തിയത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളാണ് ബ്രാവര്‍മാന്‍. ശനിയാഴ്ച നടന്ന ഒരു മാര്‍ച്ച് പോലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് മന്ത്രി ലേഖനം എഴുതിയിരുന്നു. ഋഷി സുനകിന്റെ അനുമതിയില്ലാതെയായിരുന്നു ലേഖനം. പലസ്തീന്‍ അനുകൂല…

