പിഎഫ്ഐ ചെയർമാൻ്റെ ജാമ്യാപേക്ഷ തള്ളി.
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.70 വയസുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും കാന്‍സര്‍ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമാണ് അബൂബക്കര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്ന്, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ജസ്റ്റിസുമാരായ എംഎം സുന്ദരേശും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 2022ലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

