രാഹുൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ പതിവാക്കുന്നു ;അമിത് ഷാ.
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുല്‍ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയില്‍ യു.എസ്. സന്ദർശനവേളയില്‍ രാഹുല്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സ് പ്ലാറ്റ് ഫോമില്‍ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്….

