ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി നിൽക്കും; കെ കൃഷ്ണൻകുട്ടി .
തിരുവനന്തപുരം :ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഘടകം സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇടത് മുന്നണിയിൽ തന്നെ തുടരുമെന്നും കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. പാർട്ടിയെ കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. ജെഡിഎസ് മതേതര പ്രസ്ഥാനമായി തന്നെ തുടരുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് മാത്യു…

