അസമിൽ ബീഫ് ഔട്ട്.
ഗുവാഹട്ടി :ആസാമിൽ ബീഫ് നിരോധിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് അറിയിച്ചത്. ബീഫ് കഴിക്കുന്നത് സംബന്ധിച്ച് നേരത്തെ ആസാമിലുണ്ടായിരുന്ന നിയമം ഭേതഗതിചെയ്താണ് പുതിയ തീരുമാനം. നേരത്തെ ക്ഷേത്ര പരിസരത്ത് ബീഫ് വിളമ്ബുന്നതിന് നിരോധനമുണ്ടായിരുന്നു. “അസമിലെ റസ്റ്റാറന്‍റുകളിലോ ഹോട്ടലുകളിലോ പൊതുപരിപാടിയിലോ പൊതുസ്ഥലലത്തോ ബീഫ് വിളമ്ബരുതെന്ന് തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം മാത്രമായിരുന്നു ബീഫിന് നിരോധനം. എന്നാല്‍ ഇപ്പോഴത് സംസ്ഥാന വ്യാപകമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു” -മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ട്വീറ്റ്, റീട്വീറ്റ്…

