അഞ്ച് ഭാഷകള്‍ക്ക് കൂടിശ്രേഷ്ഠഭാഷാ പദവി .
ന്യൂഡൽഹി:രാജ്യത്ത് അഞ്ച് ഭാഷകള്‍ക്ക് കൂടി കേന്ദ്രസർക്കാർ ശ്രേഷ്ഠഭാഷാ പദവി നല്കി. മറാത്തി, പാലി, പ്രാകൃതം, ആസാമീസ്, ബംഗാളി എന്നീ ഭാഷകള്‍ക്കാണ് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്.ഇതോടെ രാജ്യത്ത് ശ്രേഷ്ഠ ഭാഷയിലുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറാത്തി ഉള്‍പ്പടെയുള്ള ഭാഷകള്‍ക്ക് കേന്ദ്രസർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നത്. 2000 വർഷത്തില്‍ കൂടുതല്‍ ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യൻ…

