ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചു.
ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഖാൻ യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജൻസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7…

