പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .

ഡൽഹി:പാര്‍ലമെന്‍റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്‌ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ…

Read More

രാഹുൽ ഗാന്ധിക്ക് സമൻസ് , ജനുവരി ആറിന് ഹാജരാവണം.

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് . ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ​ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി…

Read More

പോലീസ് കാവലിലുള്ള കൊലക്കേസ് പ്രതിയെ കോടതിയിൽ വെച്ച് വെടിവെച്ചുകൊന്നു.

പട്ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി.ബിഹാര്‍ പട്നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.വയറ്റിൽ മൂന്ന് വെടിയുണ്ടകളും തലയിൽ ഒരു വെടിയുണ്ടയുമടക്കം നാല് വെടിയേറ്റ അഭിഷേകിനെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എസ്കോർട്ട് പാർട്ടി തടവുകാരനെ കോടതിയിൽ കൊണ്ടുവന്നയുടൻ ആയുധധാരികളായ…

Read More

ഹാദിയ വിഷയത്തിൽ നിർണായക തീരുമാനവുമായി ഹൈക്കോടതി .

എറണാകുളം :ഹാദിയയുടെ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി.ഹാദിയയെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അശോകനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്. കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാദിയ പുനര്‍വിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. താൻ…

Read More

ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി അടക്കം 300 ഓളം പേർ ബിജെപിയിൽ ചേർന്നു.

ഗുവാഹത്തി: ആസാമില്‍ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഇവരിൽ മുൻ എഎഎസ്‌യു നേതാവും കോൺഗ്രസിലെ മുൻ എംപിയുമായ കിരിപ് ചലിഹയുടെ മകനുമായ ദേബ്യജ്യോതി മേധിയും ബിജെപിയിൽ ചേർന്നു.ഗുവാഹത്തിയിലെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത, മന്ത്രി പിജൂഷ് ഹസാരിക, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎഎസ്‌യു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പല…

Read More

ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; എസ്.സി.ഇ.ആര്‍.ടി സിലബസ് നിർത്തലാക്കുന്നു , ഇനി സി ബി എസ് സി.

കൊച്ചി:ലക്ഷദ്വീപില്‍ മലയാളം മീഡിയം സ്കൂളുകള്‍ നിര്‍ത്തലാക്കാൻ തീരുമാനമെടുത്ത് അഡ്മിനിസ്ട്രേഷൻ. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകളെ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്.മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ സിലബസ് പ്രകാരം ആയിരിക്കും. അതേസമയം മലയാളം മീഡിയം പൂര്‍ണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ…

Read More

ഇന്ത്യൻ സുരക്ഷയിൽ വൻ പാളിച്ച.

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച.പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയിൽ ഗുരുതരമായ പാളിച്ച. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെന്റിന്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെന്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. യുവാക്കൾ നിരത്തിയിട്ട മേശപ്പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി മാറുകയായിരുന്നു. ഇതിനിടെ യുവാക്കളെ എംപിമാർ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഈ യുവാക്കൾ പാർലമെന്റ് ഹൗസിനുള്ളിൽ മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിട്ടതോടെ ഏവരും പരിഭ്രാന്തിയിലായി. ലോക്സഭയുടെ സുരക്ഷയിൽ ഇത് വലിയ വീഴ്ചയാണെന്ന് എംപി…

Read More

ഗവർണ്ണറുടെ താക്കീത് ; എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ .

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി.ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഈ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടവകുപ്പ്…

Read More

രാജ തന്ത്രമോ ;മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച് വസുന്ധരെ രാജ.

സംഗനേറിൽ കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ ശർമ്മ ആദ്യമായി എംഎൽഎ ആയത്. ജയ്പൂർ:ഭജൻലാൽ ശർമ്മയെ രാജസ്ഥാന്റെ മുഖ്യമന്ത്രിയായി   പ്രഖ്യാപിച്ചു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  സംഗനേർ നിയമസഭാ സീറ്റിൽ നിന്ന് 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. കോൺഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജായിരുന്നു ഭജൻലാൽ ശർമ്മയുടെ എതിരാളി.രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയുടെ പേര് നിർദ്ദേശിച്ചത് ബിജെപി നേതാവ് വസുന്ധര രാജെയാണ്  . കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേരും…

Read More

മോഹൻ യാദവ് മധ്യപ്രദേശിനെ നയിക്കും.

ഭോപ്പാൽ:മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെതിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. 2013-ൽ എംഎൽഎയായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജഗദീഷ് ദേവ്ദയെയും രാജേഷ് ശുക്ലയെയും മധ്യപ്രദേശിന്റെ അടുത്ത ഉപമുഖ്യമന്ത്രിമാരായും നരേന്ദ്ര തോമർ സ്പീക്കറായും ബിജെപി പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു മോഹൻ യാദവ്. 2013ൽ ഉജ്ജയിൻ ദക്ഷിണിൽ നിന്നാണ് യാദവ് ആദ്യമായി എംഎൽഎയാകുന്നത്….

Read More