വോട്ടിംഗ് മെഷീനിൽ എനിക്ക് വിശ്വാസം ;ദ്വിഗ് വിജയ് സിംഗിനെ തള്ളി കാർത്തി.
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണത്തെ തള്ളി കാര്‍ത്തി ചിദംബരം എംപി രംഗത്ത്.തനിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമുണ്ടെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നറിയാം. എങ്കിലും നിലപാട് മാറില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി സംശയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ്…

