സ്റ്റാലിന് തിരിച്ചടി; കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം തടവ്
ചെന്നൈ: അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎല്‍എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.പൊന്മുടിക്കെതിരായ…

