പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .
ഡൽഹി:പാര്‍ലമെന്റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ…

