അദാനി ഗ്രൂപ്പിനെതിരെ ഗുരുതല വെളിപ്പെടുത്തലുകള്‍ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു.
സ്ഥാപകനായ നേറ്റ് ആൻഡേഴ്സണ് തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്.പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കി. എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും ആൻഡേഴ്സണ് പറഞ്ഞു.ഈ തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരിക്കുമെന്നും ആൻഡേഴ്സണ് കൂട്ടിച്ചേർത്തു. “ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ പൈപ്പ്ലൈൻ പൂർത്തിയാക്കിയ ശേഷം അവസാനിപ്പിക്കാനാണ് പദ്ധതി,” ആൻഡേഴ്സൺ ബുധനാഴ്ച…

