ബൊക്കോ ഹറാം അക്രമണം; നിരവധി കർഷകർകൊല്ലപ്പെട്ടു.
മൈദുഗുരി :വടക്കുകിഴക്കൻ നൈജീരിയയില്‍ 40 കർഷകരെ ബൊക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. ബോർണോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.ദുംബ വിഭാഗത്തിൽപെട്ട ആളുകളാണ് കൊല്ലപ്പെട്ടത്.സൈന്യം സജ്ജമാക്കിയ സുരക്ഷാ ഇടനാഴിക്ക് പുറത്ത് കർഷകർ വഴിതെറ്റി, കലാപ പ്രവർത്തനങ്ങൾക്ക് പേരുകേട്ടതും കുഴിബോംബുകൾ നിറഞ്ഞതുമായ പ്രദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇൻഫർമേഷൻ കമ്മീഷണർ ഉസ്മാൻ തർ പറഞ്ഞു. ബൊക്കാ ഹറാം ഭീകരർക്കൊപ്പം സംഘടനയില്‍നിന്നു പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം സ്ഥാപിച്ച ഗ്രൂപ്പും ചേർന്നാണ് ബോർണോ സംസ്ഥാനത്തെ ഡുംബയില് ആക്രമണം നടത്തിയതെന്ന് ഗവർണർ ബാബഗനാ…

