നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് ( ഞായര്‍) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ ലഭിക്കുന്ന അതിതീവ്രമായ മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഈ നാലുജില്ലകളില്‍ അതിതീവ്രമഴ തുടരും….

