ഹോളിവുഡ് നടൻ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു.
ലണ്ടൻ: ഹാരിപോട്ടര്‍ സീരീസുകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.82 വയസായിരുന്നു പ്രായം. സീരീസുകളില്‍ ഡംബിള്‍ ഡോറായി വേഷമണിഞ്ഞ റിച്ചാര്‍ഡ് ഹാരിസ് ലോകത്തിനോട് വിട പറഞ്ഞപ്പോഴാണ് ഗാംബോണ്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. സീരിസിന്റെ മൂന്നാം ഭാഗം മുതല്‍ ഹാരിപോട്ടറിന്റെ ഭാഗമായ അദ്ദേഹം വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 1956-ല്‍ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെയാണ് അദ്ദേഹം ഹോളിവുഡിന്റെ ലോകത്തേക്കെത്തുന്നത്. മോബ്സ്റ്റേഴ്സ്, ക്ലീൻ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇൻസൈഡര്‍, ഡീപ്…

