അമേരിക്കയിൽ വെടിവെപ്പ്;നിരവധി മരണം.
ലൂയിസ്റ്റണിൽ അക്രമി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.സംശയാസ്പദമായ നിലയിൽ റൈഫിൾ കൈവശം വച്ചിരിക്കുന്ന പ്രതിയുടെ രണ്ട് ഫോട്ടോകൾ ആൻഡ്രോസ്കോഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇയാൾ ഒളിവിലാണെന്ന് വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന റോബർട്ട് കാർഡ്, യുഎസ് ആർമി റിസർവിലെ തോക്കുകളുടെ പരിശീലകനാണ്.മാനസിക ബുദ്ധിമുട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. രണ്ടുതവണ വിവാഹമോചിതനും മൂന്ന് കുട്ടികളുടെ…

