മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി: പ്രിയങ്ക.
മാനന്തവാടി: മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പ്രിയങ്കാഗാന്ധി. വയനാട് മാനന്തവാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, മറിച്ച് ഏതുവിധേനയും അധികാരത്തില്‍ തുടരുകയെന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം. അതിനായി ഈ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി, തുറമുഖങ്ങള്‍ എന്നിവയെല്ലാം വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. കേന്ദ്രസര്‍ക്കാര്‍ അതിസമ്പന്നരായ സുഹൃത്തുക്കള്‍ക്ക്…

