ലോക നേതാക്കൾക്ക് ഇന്ത്യ നൽകുന്നത് ലോഹ വിസ്മയം .
ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനം .വെങ്കലത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച താമരപ്പൂവാണ് മോദി ലോക നേതാക്കൾക്ക് സമ്മാനമായി നല്‍കുക . ഉത്തര്‍പ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകള്‍ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്മരണികകളെ അപൂര്‍വവും സവിശേഷവുമാക്കുന്നത് ഡിസൈൻ ആണെന്ന് മൻമോഹൻ സൈനി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കള്‍ നിര്‍മ്മിക്കുന്നുണ്ട്…

