ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മല്ലികാർജുൻഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി.
ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാല്‍.താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ എത്തിയ ഖര്‍ഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പഠിക്കാൻ…

