ഷെയ്ഖ് ഹസീനയെ കൈമാറണം; ബംഗ്ലാദേശ്.
ധാക്ക :മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട മുൻ…

