ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി;പാസായത് ദേശ സുരക്ഷയ്ക്ക് പ്രാധാന്യമുള്ള നിയമം.
ന്യൂഡല്‍ഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി.കഴിഞ്ഞ ദിവസം ലോക്സഭ അംഗീകാരം നല്കിയ ബില്‍, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാറിന് അധികാരം നല്‍കുന്നതായി വ്യവസ്ഥയുണ്ട്. പൊതുജന താല്‍പര്യാര്‍ഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയില്ല. കൊളോണിയല്‍ കാലത്തെ…

