വെല്ലുവിളിച്ച് ആരിഫ് ഖാൻ ;സർക്കാറിനെ ഞെട്ടിച്ച് തിരക്കേറിയ തെരുവിലൂടെ പദയാത്ര .
കോഴിക്കോട് : ഗവൺമെന്റിനെ വെല്ലുവിളിച്ച് ഗവര്‍ണറുടെ പദയാത്ര. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്.കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍…

