പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയ കാശ്മീർ എംപിക്കെതിരെ സുപ്രീംകോടതി; സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശം.
ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറൻസ് നേതാവും ബാരാമുള്ള എം.പിയുമായ മുഹമ്മദ് അക്ബര്‍ ലോണിനോട് ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.2018ല്‍ ജമ്മുകാശ്മീര്‍ നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ മുഹമ്മദ് അക്ബര്‍ ലോണ്‍ അതിനെതിരെ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. എം.പിയുടെ പാക് അനുകൂല നിലപാടുകള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം തുറന്നുകാട്ടി. നിയമസഭയില്‍ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ ലോണ്‍ മാപ്പു പറയണമെന്ന്…

