ഹിമാചലിൽ മഴ തുടരുന്നു ;മരണം 80 കവിഞ്ഞു.
ഷിംല:ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നല്‍പ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു.വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചല്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇതില്‍ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ…

