കുസാറ്റിൽ വൻ ദുരന്തം ;തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു.

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍(CUSAT) തിക്കിലും തിരക്കിലും(Stampede) വന്‍ ദുരന്തം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. ടെക് ഫെസ്റ്റിന്റെ(Tech fest) ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന്…

Read More

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .

25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് . വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ്  25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ…

Read More

രജൗരിഏറ്റുമുട്ടൽ ;സൈന്യം വെടിവെച്ച് വീഴ്ത്തിയത് പാക്കിസ്ഥാൻ ഭീകരനെ .

ജമ്മു :കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിത്താവളമായി ഉപയോഗിച്ച ഗുഹയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഒളിത്താവളത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. വാർത്താ ഏജൻസിയായ എഎൻഐ എക്സിലൂടെ പോസ്റ്റ് ചെയ്ത…

Read More

നെതർലാൻഡിൽതീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേറി ;ആശങ്കയിൽ മുസ്ലിങ്ങൾ .

ആംസ്റ്റര്‍ഡാം: നെതര്‍ലൻഡ്സില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി (ഫോര്‍‌ഫാര്‍ഡ് ഡച്ച്‌ (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്.150 അംഗ പാര്‍ലമെന്റില്‍ അധികാരം നേടാൻ 76 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാകും ഗീര്‍ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റുകളാണ് ലഭിച്ചത്.തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവാണ് ഗീര്‍ട് വില്‍ഡേഴ്സ്. ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ…

Read More

പ്രതീക്ഷയോടെ ഇന്ത്യ ;രാജ്യത്തിൻറെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ കോടതി .

 ദോഹ :വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.  ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും…

Read More

വയനാടിന്റെ സമഗ്ര വികസനത്തിന്മുന്തിയ പരിഗണന നല്‍കും;പിണറായി വിജയന്‍

കൽപ്പറ്റ :വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 6700 കോടി രൂപ ചെലവിലുള്ള പാക്കേജാണ് വയനാടിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന…

Read More

എന്റെ നാല് മന്ത്രിമാരെ ജയിലിൽ അടച്ചാൽ ബിജെപിയുടെ എട്ട് പേരെ ജയിലിൽ അടയ്ക്കും; മമത.

മഹുവ മൊയ്ത്രവിഷയത്തിൽ ആദ്യ പ്രതികരണവുമായി മമത. കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണെന്നും എന്നാല്‍ ഇത് അവര്‍ക്ക് 2024ലെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ഇതാദ്യമായാണ് മമത ബാനര്‍ജി പ്രതികരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയര്‍ന്നതുമുതല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച്‌ രംഗത്ത്…

Read More

പഞ്ചാബിൽ തീവ്ര സിക്ക് വിശ്വാസികൾ നടത്തിയ വെടിവെപ്പിൽ പോലീസുകാരൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു

സുൽത്താൻപൂർ ലോധിയിൽ ചില നിഹാംഗുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് പോയപ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചെ പഞ്ചാബിലെ കപൂർത്തലയിൽ ഒരു സംഘം ‘നിഹാംഗുകൾ’ വെടിയുതിർത്തപ്പോൾ ഒരു കോൺസ്റ്റബിൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സുൽത്താൻപൂർ ലോധിയിലെ ഗുരുദ്വാര അകാൽ ബംഗ സാഹിബ് ബാബ മാൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള നിഹാംഗുകളുടെ ഒരു വിഭാഗത്തിൽ നിന്ന് ഒഴിപ്പിക്കാൻ പോലീസുകാർ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പോലീസുകാർ റോഡിൽ നിൽക്കുമ്പോൾ ചില നിഹാംഗുകൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്…

Read More

താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു.

കോഴിക്കോട്: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളിൽ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. കാറിന്റെ ഡോറുകൾ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുക്കത്ത് നിന്നും കൽപ്പറ്റയിൽ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ…

Read More

ഗുർപത്വന്ത് സിംഗ് പന്നൂനെ യുഎസിൽ വച്ച് വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചതായി വെളിപ്പെടുത്തൽ .

ഖലിസ്ഥാൻ ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചിരുന്നു ;യുഎസ് ന്യൂയോർക്ക്:ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥർ. പന്നൂനെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ, കനേഡിയൻ പൗരനായഗുർപത്വന്ത് സിംഗ് പന്നൂൻ  , യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ്. സിഖ് ഫോർ…

Read More