ഇറാനിൽ 28 ഐ എസ് ഭീകർ കസ്റ്റഡിയിൽ ;സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി.
ടെഹ്റാൻ: ഇറാനില്‍ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയില്‍. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകള്‍ നിര്‍വീര്യമാക്കിയതായും ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുര്‍ദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

