വീണ്ടും ഈ ഡി നോട്ടീസ്;ഹാജർ ആകില്ലെന്ന് കെജ്രിവാളും.

ന്യൂഡൽഹി :ഡല്‍ഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാള്‍.ഇ.ഡിക്ക് മുന്നില്‍ ഹാജരാകിലെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നല്‍കിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നല്‍കിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ…

Read Full News

തെലുങ്കാന ഗവർണർ രാജിവച്ചു മത്സരത്തിലേക്ക് എന്ന് സൂചന.

ഹൈദരാബാദ്:തെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു. മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷ കൂടിയായ ഇവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് തമിഴിസൈ സൗന്ദരരാജൻ രാജി സമർപ്പിച്ചത്. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിൽ സൗന്ദരരാജൻ ഇടംപിടിക്കാൻ സാധ്യതയുണ്ട്.  വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ചെന്നൈ സൗത്ത് സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഇവർ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read Full News

ഭാരത് ജോഡോ ന്യായ് യാത്രക്ക് മുംബൈയിൽ സമാപനം.

മുംബൈ:വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് നേതാവ് രാഹുൽ ഗാന്ധി.ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി, വെറും മുഖംമൂടി. നരേന്ദ്ര മോദിയുടെ ജോലി പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ്. ഈ ചൈനയെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചും സംസാരിക്കും. തന്നെ കത്തിക്കാൻ പറയും, മൊബൈൽ ഫോണുകളുടെ ലൈറ്റ് ഓൺ ചെയ്യാൻ പറയും, അല്ലെങ്കിൽ തന്നെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് കരയും. കടലിൽ ചാടാനോ സി പ്ലെയിൻ പറത്താനോ ഉള്ള ഉത്തരവുകൾ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടേ…

Read Full News

തീയ്യതി പ്രഖ്യാപിച്ചു ;ജനാധിപത്യത്തിൻറെ ഉത്സവം ഏപ്രിൽ 19 മുതൽ .

ന്യൂഡൽഹി :2024 ലോക്സഭാ ഇലക്ഷൻ  തീയ്യതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്. ജൂൺ 4നാണ് വോട്ടെടുപ്പ്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം – ഏപ്രിൽ 19കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം – ഏപ്രിൽ 26മൂന്നാം ഘട്ടം – മെയ് 7നാലാം ഘട്ടം – മെയ് 13അഞ്ചാം ഘട്ടം – മെയ് 20ആറാം ഘട്ടം – മെയ് 25ഏഴാം ഘട്ടം – ജൂൺ 1ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ…

Read Full News

സി എ നടപ്പാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല; അമിത് ഷാ.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.നിയമ ഭേദഗതി എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു. പൌരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗമോ ഭയപ്പെടേണ്ടതില്ല. ആരുടെയും പൗരത്വം എടുത്തുകളയാൻ നിയമത്തിൽ വ്യവസ്ഥയില്ല. അഫ്ഗാൻ പാകിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ അഭയാർത്ഥികൾക്ക് അവകാശങ്ങളും പൗരത്വവും സംഭവങ്ങളിൽ മാത്രമുള്ളതാണ് സി.എ.ഇ. വോട്ട് ബാങ്ക് കണക്കാക്കിയാണ് പ്രതിപക്ഷം പലതും പറയുന്നത്. ആര്‍ട്ടിക്കിള്‍ 370…

Read Full News

മഹാരാഷ്ട്രയിൽ വീണ്ടും പേരുമാറ്റൽ; 8 റയിൽവേ സ്റ്റേഷൻ പുതിയ പേരിൽ.

മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനാണ് അംഗീകാരം.കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും. മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്. പേരുമാറ്റം ഏറെക്കാലമായി ബിജെപിയുടെ ആവശ്യമായിരുന്നു. മറാത്ത സാമാജ്രത്തിന്റെ പാരമ്ബര്യ രാജ്ഞിയായ അഹല്യ ഭായ്…

Read Full News

ഹരിയാനയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു.

ചണ്ഡിഗഡ്:ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങ് നടന്നത്.നാല് ജെജപി എംഎല്‍എമാർ സത്യപ്രതിജ്ഞ ച‌ടങ്ങില്‍ പങ്കെടുത്തു. പാർട്ടി വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്ന നാല് എംഎല്‍എമാരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് വിവരം.ബിജെപി-ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ലാര്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട്…

Read Full News

പൗരത്വ നിയമഭേദഗതി നടപ്പിലാക്കി;ജാഗ്രതയിൽ രാജ്യം.

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. പൗരത്വ നിയമ ഭേദഗതിനടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 2014 ഡിസംബർ 31-ന് മുമ്ബ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുക. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുടങ്ങും. ഇതിനായുള്ള പോർട്ടൽ…

Read Full News

പത്മത്തിന് കൈ കൊടുത്ത് പ്രമുഖ . എൻഡിഎഫിന് ലോട്ടറി.

തിരുവനന്തപുരം:അന്തരിച്ച നേതാവും മുൻ കേരള മുഖ്യമന്ത്രിയും കരുണാകരൻ്റെ മക്കൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതിനാൽ മാത്രം ബിജെപി ചേരുന്നതെന്നും പത്മജ വേണുഗോപാൽ. കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ പങ്കെടുക്കുന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. ജാവഡേക്കറിൻ്റെ വീട്ടിൽ ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി സ്ഥാനത്തെത്തിയത്. വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. കുറച്ചധികം വർഷങ്ങളായി നേതൃത്വം നൽകി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻ്റിൽ പരാതി നൽകിയെങ്കിലും…

Read Full News

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതിയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10 ലക്ഷം.

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ എന്‍ഐഎ.വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു. മാര്‍ച്ച്‌ ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ച്‌ 11.30ന് കഫേയില്‍ എത്തിയ വ്യക്തിയാണ് ഐഇഡി അടങ്ങിയ ബാഗ് കഫേയില്‍ കൊണ്ട് വച്ചത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലായിരുന്നു….

Read Full News