ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.

 ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ന്യൂഡൽഹി:ജമ്മു കശ്മീർ നിയമസഭയിലെ 24 സീറ്റുകൾ പാക് അധീന കശ്മീരിന് (പിഒകെ)സംവരണം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ 2023 സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 സീറ്റുകളായിട്ടുണ്ട്. അതേസമയം, 46 സീറ്റുകളുണ്ടായിരുന്ന കശ്മീരിൽ ഇപ്പോൾ 47 ആയി. പാക് അധീന കശ്മീരിനായി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read Full News

അടുത്ത ഭീകരനും പടമായി;അജ്ഞാതൻറെ വിളയാട്ടത്തിൽ അന്തംവിട്ട് പാക്കിസ്ഥാൻ .

ന്യൂഡൽഹി:കുറച്ചുനാളുകളായി പാകിസ്ഥാൻ  അജ്ഞാതൻ്റെ പിടിയിലാണ്. ഇന്ത്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഭീകരർ ഒന്നൊന്നായി അജ്ഞാതൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വാർത്തകളാണ് ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു പ്രധാന ശത്രു കൂടി പാകിസ്ഥാനിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയായ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദിനെയാണ്  കറാച്ചിയിൽ അജ്ഞാതർ കൊലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് അദ്‌നാൻ അഹമ്മദ്. 2016ൽ പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഞ്ജലയായിരുന്നു. ഈ…

Read Full News

വോട്ടിംഗ് മെഷീനിൽ എനിക്ക് വിശ്വാസം ;ദ്വിഗ് വിജയ് സിംഗിനെ തള്ളി കാർത്തി.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണത്തെ തള്ളി കാര്‍ത്തി ചിദംബരം എംപി രംഗത്ത്.തനിക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമുണ്ടെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്‌ത അഭിപ്രായം ഉണ്ടെന്നറിയാം. എങ്കിലും നിലപാട് മാറില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി സംശയിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ്…

Read Full News

ഇന്ത്യയ്ക്ക് തലവേദനയായ ഒരു ഭീകരൻ കൂടി ഇല്ലാതായി;നിരോധിത ഖലിസ്ഥാൻ സംഘടനയുടെ തലവനാണ് മരണമടഞ്ഞത്.

ഇസ്ലാമാബാദ്:ഭിന്ദ്രൻവാലയുടെ അനന്തരവനും  ഇന്ത്യ അന്വേഷിക്കുന്ന ഖലിസ്ഥാൻ തീവ്രവാദി മായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ രണ്ടിനാണ് ലഖ്ബീർ മരിച്ചത്. സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാക്കിസ്ഥാനിൽ രഹസ്യമായാണ് റോഡിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്നു ഭിന്ദ്രൻവാലെ. പഞ്ചാബിൽ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ലഖ്ബീർ സിംഗ് റോഡെ ഉൾപ്പെട്ടിരുന്നുവെന്നാണ് പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐഎസ്‌ഐ നൽകുന്ന സൂചനകൾ.ലഖ്ബീർ സിംഗ് റോഡെയുടെ സഹോദരനും മുൻ അകാൽ തഖ്ത് ജതേദാറുമായ…

Read Full News

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി പാകിസ്ഥാനിലെ ജയിൽ വെച്ച് കൊല്ലപ്പെട്ടു.

ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കൊടും ഭീകരനാണ് കൊല്ലപ്പെട്ടത് .ഭക്ഷണത്തിൽ വിഷം കലർത്തിയാണ് സാജിദ് മിറിനെ അജ്ഞാതൻ കൊലപ്പെടുത്തിയത്.അന്തർദേശീയ കുറ്റവാളിയായ ഇയാളെ ആഗോള കുറ്റവാളി പട്ടികയിൽ പെടുത്തുന്നതിന് ശ്രമിച്ചപ്പോഴെല്ലാം സംരക്ഷണവുമായി വന്നത് ചൈനയും പാകിസ്ഥാനും ആയിരുന്നു.ജീവന് ഭീഷണി ഉണ്ടായതിനാൽ സാജിദ് മിർ അടക്കമുള്ള ഭീകരവാദികളെ പാക്കിസ്ഥാൻ സുരക്ഷിതമായി ജയിലിലേക്ക് അയക്കുകയായിരുന്നു.വിഷം അകത്ത് ചെന്ന് സാജിതനെ സൈന്യം എയർ ലിഫ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സാജിദ് മിറിനെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് . ജനനസ്ഥലം…

Read Full News

മിസോറാമിൽ സോറം പീപ്പിൾസ് പാർട്ടിയുടെ  തേരോട്ടം ;തകർന്നടിഞ്ഞ് ഭരണകക്ഷി .

മിസോറാം:  എംഎൻഎഫിന് കനത്ത തിരിച്ചടി. കേവലഭൂരിപക്ഷം പിന്നിട്ട് സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ ലീഡ് നില. ബിജെപി രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു.സംസ്ഥാനത്ത് തങ്ങൾ സർക്കാർ രൂപീകരിക്കും എന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. നിലവിലെ ട്രെൻഡിൽ അത്ഭുതമില്ലെന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. ഇത് തങ്ങൾ പ്രതീക്ഷിച്ചതാണ്. മുഴുവൻ ഫലങ്ങളും പുറത്തുവരട്ടെ എന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും സെർച്ചിപ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാണ് ലാൽദുഹോമ. ഐസ്വാള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ എംഎന്‍എഫ് നേതാവും മിസോറാം…

Read Full News

സനാതന ധർമ്മ പരാമർശം ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായോ ;തൻറെ പരാമർശം വളച്ചൊടിച്ചെന്ന് ഉദയനിധി സ്റ്റാലിൻ .

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധർമ്മത്തെ കുറിച്ചുള്ള തൻറെ പ്രസ്താവന വളച്ചൊടിച്ചെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു. ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധിയുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ല. അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞു. ഞായറാഴ്ച കരൂര്‍…

Read Full News

കോൺഗ്രസ് ഞങ്ങളെ പറഞ്ഞു പറ്റിച്ചു; ഒമർ അബ്ദുള്ള .

ശ്രീനഗർ : തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ സഖ്യരൂപീകരണത്തിന് നേതൃത്വം നല്‍കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള.തെരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ച്‌ കോണ്‍ഗ്രസ് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. ഇനി സഖ്യത്തിനില്ല. ഒറ്റയ്‌ക്ക് മത്സരിക്കും. താഴെത്തട്ടിലെ ജനവികാരം മനസിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല, ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭാവിയില്‍ ഐഎന്‍ഡിഐഎയ്‌ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ഭാവിയില്‍ ഞങ്ങള്‍ വിജയിക്കില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ഐഎന്‍ഡിഐഎ…

Read Full News

അടുത്ത തീവ്രവാദിയും കൊല്ലപ്പെട്ടു;പാക്കിസ്ഥാൻ ഇന്ത്യ വിരുദ്ധരുടെ ശവപ്പറമ്പായി മാറുന്നു.

ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേര്‍ ബഹാദൂറിനെ അജ്ഞാതര്‍ വെടിവച്ച്‌ കൊന്നു .പെഷവാറിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വച്ചാണ് അജ്ഞാതര്‍ മൗലാനയെ കൊലപ്പെടുത്തിയത്. മൗലാന ഷെര്‍ ബഹാദൂറിന്റെ മൃതദേഹത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം . പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റത് തല്‍ക്ഷണം മരണത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജയ്‌ഷെ മുഹമ്മദ് കമാൻഡര്‍ യൂനുസ് ഖാനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൗലാന ഷെര്‍ ബഹാദൂറിന്റെ മരണം. സംഘടനയിലേക്കുള്ള…

Read Full News

നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് മോദി .

ഡല്‍ഹി: നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു. ബിജെപിക്കുള്ള പിന്തുണ ഓരോ വര്‍ഷവും കൂടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ല. തെലങ്കാനയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വൈകിട്ട് ഡല്‍ഹിയിലെ…

Read Full News