ബിനാമി ഇടപാട് ;ഗുണ്ടാ തലവന്റെ 10 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

ബിനാമി കേസില്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ഗാസിപുരിലെ തൻവീര്‍ സഹര്‍ എന്ന സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. യു.പിയിലെ ഗാസിപുര്‍ ജില്ലയില്‍ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലില്‍ ആദായ നികുതി…

Read Full News

കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നു; പിണറായി വിജയൻ .

കണ്ണൂർ:സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനില്‍ക്കുന്നുവെന്നും, കേന്ദ്ര വലതുപക്ഷ നയത്തില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയമാണ് കേരളം നടപ്പാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.’പാര്‍ട്ടി നേതാവ് മരണപ്പെടുമ്ബോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച…

Read Full News

മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡൻറ്.

മാലിദ്വീപ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.ആദ്യ റൗണ്ടില്‍ 79 ശതമാനവും രണ്ടാം റൗണ്ടില്‍ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബര്‍ 17ന്…

Read Full News

ഹാഫിദ് സൈദിന് തിരിച്ചടി; മകനുശേഷം വലം കയ്യായ അനുചരനെയും കൊന്നുതള്ളി അജ്ഞാതൻ.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) നേതാവും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ശനിയാഴ്ച സമനാബാദ് പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഖൈസര്‍ ഫാറൂഖ് നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈദി…

Read Full News

രാജസ്ഥാനിൽ താമര വിടരും ; കോൺഗ്രസ് പുറത്തേക്ക്.

ജയ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അശോക് ഖലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകില്ലെന്ന പ്രവചനവുമായി ഇറ്റിജി അഭിപ്രായ സര്‍വേ.സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ആകെയുള്ള 200 സീറ്റുകളില്‍ ബിജെപിക്ക് 95 മുതല്‍ 105 സീറ്റ് വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 91 മുതല്‍ 101 വരെയായി ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി വേണ്ട സീറ്റുകളുടെ എണ്ണം 101 ആണ്. തലസ്ഥാനമായ ജയ്പൂര്‍, ദൗസ, അല്‍വാര്‍ എന്നീ ജില്ലകളടങ്ങുന്ന…

Read Full News

മധ്യപ്രദേശ് ബി ജെ പിക്ക് നഷ്ടമാകും. ;പുതിയ സർവ്വെ പുറത്ത് .

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇ ടി ജി തിരഞ്ഞെടുപ്പ് സര്‍വേ.സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 116 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 118 മുതല്‍ 128 വരെ സീറ്റുകള്‍ നേടാമെന്നാണ് സര്‍വേ ഫലം. ബിജെപിക്ക് 102 മുതല്‍ 110 സീറ്റുകള്‍ ലഭിക്കാം. വോട്ട് ശതമാനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവില്ല. ബിജെപി 41.02 ശതമാനം വോട്ട് നേടുമ്ബോള്‍ കോണ്‍ഗ്രസിന് 40.89 ശതമാനം വോട്ടാണ് ലഭിക്കുക. ബിഎസ്പിക്ക് 1.29 ശതമാനം…

Read Full News

പാക്കിസ്ഥാനിൽ നിന്നും ചൈനയും പിൻമാറുന്നു.

ചൈന പാകിസ്താന്‍ സാമ്ബത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) പുതിയ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ച്‌ ചൈന. പദ്ധതിയില്‍ പുരോഗതിയില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പരാജയവുമാണ് പണം നല്‍കാന്‍ ചൈന വിസമ്മതിച്ചതിനുള്ള കാരണം.തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഈ പദ്ധതിയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും നിലവില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. അതേസമയം പദ്ധതിക്കായി ചൈന 2,500 കോടി ഡോളറിലധികം ഇതിനോടകം പാക്കിസ്ഥാനില്‍ നിക്ഷേപിച്ചിട്ടുണ്ട്. താല്‍പര്യക്കുറവില്‍ ചൈന സി.പി.ഇ.സിക്ക് കീഴിലുള്ള ഊര്‍ജം, ജലം,…

Read Full News

ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ.

ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ. ഡല്‍ഹി: ഗോശാലകളിലെ കറവ വറ്റിയ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചതായി ഇസ്‌കോണ്‍ അറിയിച്ചു.തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ലോകമെമ്ബാടുമുള്ള ഇസ്‌കോണ്‍ ഭക്തരെ വേദനിപ്പിച്ചതായും അതിനാല്‍ മേനകയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു. ഇസ്‌കോണിന്റെ അനന്തപൂര്‍ ഗോശാല സന്ദര്‍ശിച്ചപ്പോഴാണ് പശുക്കളെ പുറത്തു വില്‍ക്കുന്ന…

Read Full News

നൈജറിൽ തീവ്രവാദി ആക്രമണത്തിൽ 12 ഓളം പട്ടാളക്കാർ മരിച്ചു ;തിരിച്ചടിയിൽ 100  തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് .

നിയാമി: നൈജറില്‍ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടപ്പോൾ മറ്റ് അഞ്ച് സൈനികർ തിരിച്ചടി നൽകുന്നതിനിടെ റോഡപകടത്തിൽ മരിച്ചു. പ്രത്യാക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ജൂലൈയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സൈന്യത്തിന് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള തീവ്രവാദികളാണ്…

Read Full News

തമിഴ്നടന് നേരെ ബംഗളുരുവിൽ നടന്ന പ്രതിഷേധത്തിനെതിരെ പ്രകാശ് രാജ് .

ബെംഗളൂരു: തമിഴ്നടന്‍ സിദ്ധാര്‍ഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.പതിറ്റാണ്ടുകള്‍നീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാര്‍ഥിന് പത്രസമ്മേളനം നിര്‍ത്തി മടങ്ങേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി കന്നഡ നടന്‍ ശിവരാജ് കുമാറും പറഞ്ഞു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. കാവേരി വിഷയത്തില്‍ സമരംനടത്തുന്ന കന്നഡ,…

Read Full News