ഞങ്ങൾ തുടങ്ങി ;ദൃശ്യങ്ങൾ പുറത്ത് വിട്ട് ബെഞ്ചമിൻ നെതന്യാഹു .
ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.എക്സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രായേല്‍ ജയിക്കും’ എന്നാണ് വീഡിയോയ്ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധിച്ച് ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രേയേലിന്റെ സൈനിക നീക്കത്തിന്…

