ജൂത പ്രതിഷേധം ;ആന്തൊണി റോട്ട രാജിവെച്ചു
ഒട്ടാവ: കനേഡിയൻ പൊതുസഭ സ്പീക്കര്‍ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ആന്തൊണി റോട്ട. അതിനാല്‍ തന്നെ റോട്ടയുടെ രാജി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.“ഞാൻ നിങ്ങളുടെ സ്പീക്കർ സ്ഥാനം ഒഴിയുന്നു,” അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. “എന്റെ അഗാധമായ ഖേദം ഞാൻ ആവർത്തിക്കുന്നു.” യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്കിയെ സഭയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കര്‍…

