മഹാരാഷ്ട്രയിൽ രണ്ട് ജില്ലകളുടെ പേര് മാറ്റി.

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്.ഇവ രണ്ടും മറാഠ മേഖലയിലുള്ള ജില്ലകളാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു….

Read Full News

വാർത്ത അവതാരകൻമാരെ വിലക്കിയ ഇന്ത്യ സഖ്യത്തിന്റെ നടപടി; എതിർ നിലപാടുമായി നിതീഷ് കുമാർ .

പാറ്റ്ന:വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച്‌ സഖ്യത്തിലെ പ്രമുഖ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും താൻ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തെ കുറിച്ച്‌ തനിക്ക് കൂടുതല്‍ അറിയില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി. ‘ഞാൻ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുകയാണ്. ബഹിഷ്കരണത്തെ കുറിച്ച്‌ എനിക്ക് ധാരണയില്ല. എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്രമുള്ള ഒരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് തോന്നിയത് എഴുതും. അവര്‍ക്കും അവകാശമുണ്ട്. ഞാൻ അവര്‍ക്ക് എതിരല്ല’…

Read Full News

പണി തുടങ്ങി ഉവൈസി ;മൂന്നാം മുന്നണിക്ക് സാധ്യതയെന്നുംഎ ഐ എം ഐ എം തലവൻ.

ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട് എന്ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മുന്നണി നയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് തീര്‍ച്ചയായും തോന്നുന്നു. മായാവതി, കെസിആര്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ എന്‍ ഡി…

Read Full News

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി അറസ്റ്റിൽ.

ഝാര്‍ഖണ്ഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലായി ഒമ്ബത് സ്ഥലങ്ങളില്‍ സംശയാസ്പദമായ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാഹുല്‍ സെന്‍ (23) അഥവാ ഒമര്‍ എന്ന ഒമര്‍ ബഹാദൂറിനെ അറസ്റ്റ് ചെയ്തത്.സിവാനിലെ (ബീഹാർ) രത്‌ലാമിലാണ് തിരച്ചിൽ നടത്തിയത്; ഉത്തർപ്രദേശിലെ ജൗൻപൂർ, അസംഗഡ്, മഹാരാജ്ഗഞ്ച്; പഞ്ചാബിലെ ലുധിയാന, ദക്ഷിണ ഗോവ; കർണാടകയിലെ യാദ്ഗിർ; മഹാരാഷ്ട്രയിലെ മുംബൈയിലുമാണ് പരിശോധന…

Read Full News

ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു ;വിപണി കൂപ്പൂ കുത്തി.

ചൈനീസ് വിപണി കൂപ്പു കുത്തുന്നു. ചൈനീസ് സ്റ്റോക്കുകളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ഇത് സൂചിപ്പിക്കുന്നതായി സാമ്ബത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെര്‍ഗ് നടത്തിയ നിഗമന പ്രകാരം രാജ്യത്തിന്റെ ഓഹരി,കടപത്ര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഡിസംബര്‍-2021 മുതല്‍ ഈ വര്‍ഷം ജൂണ്‍ അവസാനം വരെ പിൻവലിച്ചത് ഏകദേശം 18800 കോടി ഡോളര്‍. ഇത് വിപണികളെ 17 ശതമാനം ഇടിവിലേക്കു നയിച്ചു. ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ആഗോള പോര്‍ട്ട്ഫോളിയോകളില്‍…

Read Full News

ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ ; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ

ഡല്‍ഹി: രാജ്യത്തിൻറെ പേര് മാറ്റല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ രൂപീകരിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം.‘ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ…

Read Full News

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് കർണ്ണാടക കോൺഗ്രസ് .

ബെംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ബൃഹത് പരിപാടി സംഘടിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. ഓണ്‍ലൈനും ഓഫ് ലൈനുമായി നടത്തിയ പരിപാടിയില്‍ രാജ്യത്തും വിദേശത്തുമായി രണ്ട് കോടിയിലധികം പേര്‍ ഭരണഘടനാ ആമുഖം വായിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കര്‍ണാടക നിയമസഭയായ വിധാൻ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്ത പരിപാടിയില്‍ നിരവധി പ്രമുഖരുടെയും സാന്നിധ്യമുണ്ടായി….

Read Full News

വാഗണർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ .

ലണ്ടൻ :റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച്‌ ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നര്‍ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്.വാഗ്നര്‍ സംഘങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് 14 വര്‍ഷം തടവോ, പിഴയോ അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇസ്‌ലാമിക് സ്റ്റേറ്റിനും, അല്‍-ഖ്വയ്‌ദയ്‌ക്കും തുല്യമാക്കിയാണ് വാഗ്നര്‍ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. ”വാഗ്നര്‍ ഗ്രൂപ്പ് അക്രമാസക്‌തവും വിനാശകരവുമായ ഒരു സംഘടനയാണ്. അതിനെ വ്‌ളാഡിമിര്‍ പുട്ടിന്റെ റഷ്യയുടെ വിദേശത്ത് സൈനിക ഉപകരണമാക്കി പ്രവര്‍ത്തിച്ചതായി” ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സുവെല്ലാ…

Read Full News

ആന്‍ഡമാന്‍ ദ്വീപില്‍ വന്‍ ലഹരിവേട്ട.

നാല് വര്‍ഷം മുന്‍പ് ലഹരിമാഫിയ സംഘം മുക്കിയ കപ്പലില്‍ ഉണ്ടായിരുന്ന രാസലഹരിയാണ് കണ്ടെത്തിയത്.100 കോടി രൂപയുടെ ലഹരിയാണ് പിടിച്ചെടുത്തത്. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ്, എക്‌സൈസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് ആന്‍ഡമാനില്‍ പരിശോധന നടത്തിയത്. 2019ലാണ് കപ്പലില്‍ കടത്താന്‍ ശ്രമിച്ച 1000 കിലോയോളം രാസലഹരി കടലില്‍ താഴ്ത്തിയത്.ജാപ്പനീസ് ബങ്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. ലഹരിക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ആന്‍ഡമാനില്‍ ഒളിപ്പിച്ച വിവരം ലഭിക്കുന്നത്. ഇവിടെ നിന്നുള്ള സംഘം ആന്‍ഡമാന്‍…

Read Full News

ആന്ധ്രയിൽ പിഡിപി ജനസേന സഖ്യം പ്രഖ്യാപിച്ചു.

ഹൈദരാബാദ്: അഴിമതിക്കേസില്‍ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലാ‍യതിനു പിന്നാലെ സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച്‌ ജനസേനാ നേതാവ് പവൻ കല്യാണ്‍.വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനിയും സഹിക്കാൻ ആന്ധ്രാപ്രദേശിന് കഴിയില്ലയെന്നും പവൻ കല്യാണ്‍ പറഞ്ഞു. രാജമഹേന്ദ്ര വാരം സെൻട്രല്‍ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജയിലിനു പുറത്തു വച്ച്‌ നടത്തിയ മാദ്ധ്യമസമ്മേളനത്തിലാണ് പവൻ കല്യാണ്‍ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടിഡിപി നേതാക്കളായ നന്ദമൂരി ബാലകൃഷ്ണനും നര ലോകേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്…

Read Full News