ജമ്മു കാശ്മീരിലെ സ്കൂളുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം.
ശ്രീനഗർ:ജമ്മു കശ്മീരിലെ സ്കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്ളി എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ഒപ്പിട്ട ഉത്തരവിൽ സ്കൂളുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “മേൽപ്പറഞ്ഞ വരികളിൽ നടത്തുന്ന പ്രഭാത അസംബ്ലികൾ നമ്മുടെ ദേശീയ…

