ടി പി വധകേസ് പ്രതികളുടെ ശിക്ഷയിൽ മാറ്റം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,പരോൾ ഇല്ല.
എറണാകുളം: ടി പി കേസ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി.ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 2044 വരെ, അഥവാ 20 വർഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ,…

