സാഗ ദവ;ഉത്സവപ്രഭയിൽ സിക്കിം.
ഗ്യാങ് ടോക്ക് :”സാഗ ദവ” ഉത്സവം ആഘോഷിക്കുന്നതിനായി നൂറുകണക്കിന് ഭക്തർ ഗാംഗ്‌ടോക്കിലെ തെരുവുകളിൽ വിശുദ്ധ ഘോഷയാത്രയ്ക്കായി ഒഴുകിയെത്തി. ബുദ്ധ സന്യാസിമാരുടെ മതപ്രാർത്ഥനകളുടെ മന്ത്രോച്ചാരണത്തിനും ഡ്രം അടിക്കുമിടയിൽ ആളുകൾ പരമ്പരാഗത ഉത്സവമായ സാഗ ദവ ആചരിച്ചു. ടിബറ്റൻ ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. ബുദ്ധഭഗവാൻ്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന സംഭവങ്ങളായ ജനനം, ജ്ഞാനോദയം , നിർവാണം എന്നിവയാണ് ആഘോഷം കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനെ ട്രിപ്പിൾ ബ്ലെസ്ഡ് ഡേ എന്നും വിളിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഈ…

