‘ജയ ജയ ഹേ തെലങ്കാന’സംസ്ഥാന ഗാനം ; മുദ്രയുടെ കാര്യത്തിൽ തീരുമാനമായില്ല.
ഹൈദരാബാദ്:തെലുങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാർമിനാറും ‘കാകതിയ’ രാജവംശത്തിന്റെ കമാനവും നീക്കുന്നു.ഇവയ്ക്ക് പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു. ഓസ്‌കർ ജേതാവായ എം.എം. കീരവാണി സംഗീതം നല്‍കി കവി അന്ദേശ്രീ രചിച്ച ‘ജയ ജയ ഹേ തെലങ്കാന’യാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആർ.എസ് നേതാക്കള്‍ ആരോപിക്കുന്നു. ചാർമിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിർക്കുമെന്ന് പ്രതിപക്ഷമായ ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി. തുടർന്ന് സംസ്ഥാന…

