ജമ്മു കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ പാകിസ്ഥാന്റെ ഉന്നത പദവിയിലേക്ക് .
ജമ്മു കാശ്മീർ വിഘടനവാദി നേതാവിന്റെ ഭാര്യ പാകിസ്ഥാനിലെ മുഖ്യ ഉപദേഷ്ടാവ്.ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ കാവല്‍പ്രധാനമന്ത്രി അൻവറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഷാല്‍ ഹുസൈൻ മാലിക്കിനെ നിയമിച്ചു. കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് മുഷാലിന് ലഭിച്ചത്. ജമ്മുകശ്മീര്‍ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക്കണ് മുശാല്‍ ഹുസൈന്റെ ഭർത്താവ്. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയെന്ന കേസില്‍ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ് ഉള്ളത്. 2009-ലാണ്…

