ജമ്മു കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ പാകിസ്ഥാന്റെ ഉന്നത പദവിയിലേക്ക് .

ജമ്മു കാശ്മീർ വിഘടനവാദി നേതാവിന്റെ ഭാര്യ പാകിസ്ഥാനിലെ മുഖ്യ ഉപദേഷ്ടാവ്.ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ കാവല്‍പ്രധാനമന്ത്രി അൻവറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഷാല്‍ ഹുസൈൻ മാലിക്കിനെ നിയമിച്ചു. കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് മുഷാലിന് ലഭിച്ചത്. ജമ്മുകശ്മീര്‍ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക്കണ് മുശാല്‍ ഹുസൈന്റെ ഭർത്താവ്. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയെന്ന കേസില്‍ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ് ഉള്ളത്. 2009-ലാണ്…

Read Full News

കേന്ദ്രകേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങൾ അടക്കം നിയന്ത്രിക്കുന്നത് ആർ എസ് എസ് ;രൂക്ഷ വിമർശനവുമായി രാഹുൽ .

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേന്ദ്രഭരണ പ്രദേശമായ ലേ-ലഡാക്കിൽ പര്യടനം നടത്തും. ഇന്ന് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം ലഡാക്കിലെ വിവിധ സ്ഥലങ്ങളിലെ യുവാക്കളുമായും രാഹുൽ സംവദിക്കും. രാഹുൽ ഗാന്ധി ലഡാക്കിലെ എൽഎസി സന്ദർശിക്കും. എല്ലാ സ്ഥാപനങ്ങളിലും ആർഎസ്എസ് തങ്ങളുടെ ആളുകളെ നിർത്തിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.മന്ത്രിസഭയുടെ ആൾക്കാർ വരെ ആർഎസ്എസുകാരാണ് ആർഎസ്എസ് നേതൃത്വമാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Read Full News

ഐഎസ്  ചാരനായ യുപി സ്വദേശിയെ അറസ്റ്റ് ചെയ്തു;രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഇയാൾ കൈമാറി.

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച്‌ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് വളര്‍ത്താന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഇയാള്‍ നിരീക്ഷിച്ചുവരികെയായിരുന്നു. ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രതി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വാട്‌സ് ആപ്പ് വഴി രാജ്യത്തിന്റെ സുരക്ഷാ മേഖലകളുടെ ഫോട്ടോകളും വീഡിയോകളും തീവ്രവാദ ഗ്രൂപ്പിന്…

Read Full News

സിം കാർഡുകൾ കൂട്ടമായി വാങ്ങാനാകില്ല; ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കി കേന്ദ്രം.

ന്യൂഡൽഹി: രാജ്യത്തെ സിം ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ബള്‍ക്ക് കണക്ഷനുകള്‍ നൽകുന്നത് നിർത്തലാക്കിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യാജ സിം കാർഡുകൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ 67,000 ഡീലര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 മെയ് മുതല്‍…

Read Full News

കർണാടകയിൽ വ്യാപക ലോകായുക്ത റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

കർണാടകയിലെ 48 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് .200 ലധികം സംഘങ്ങൾ റെയ്ഡിൽ പങ്കെടുത്തതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ, ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും ലക്ഷ്യമിട്ട് കർണാടക ലോകായുക്ത വ്യാഴാഴ്ച സംസ്ഥാനത്തുടനീളമുള്ള 48 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. ബെംഗളൂരു, ബിദർ, കുടക്, ചിത്രദുർഗ, ദാവൻഗരെ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു.കുടക് അഡീഷണൽ എസ്പി നഞ്ചുണ്ടെ ഗൗഡയുടെ…

Read Full News

ഹിമാചലിൽ മഴ തുടരുന്നു ;മരണം 80 കവിഞ്ഞു.

ഷിംല:ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നല്‍പ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു.വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചല്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇതില്‍ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ…

Read Full News

അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ

കാബൂൾ : താലിബാന്‍ നേതാവ്തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അഫ്നാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയവര്‍ കൊല്ലപ്പെട്ടാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഹൈബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാൻ പൗരന്മാരും ട്രാൻസിഷണല്‍ സര്‍ക്കാരിലെ അംഗങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് ജിഹാദില്‍ ഏര്‍പ്പെടരുതെന്നും അഖുന്ദ്സാദ പറഞ്ഞു.“ഞങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സ്വയം ഇറങ്ങിപ്പുറപ്പെടരുത്. അങ്ങനെ അവര്‍ മരിക്കുകയാണെങ്കില്‍, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല”, എന്നും അഖുന്ദ്സാദ പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചതായുംഅതിര്‍ത്തിക്ക് പുറത്തുള്ള പോരാട്ടം ഇസ്ലാമിനും ശരീഅത്തിനും എതിരാണെന്നും അഖുന്ദ്സാദ കൂട്ടിച്ചേര്‍ത്തു.ഈ…

Read Full News

രാജ്യം 77 സ്വാതന്ത്ര്യ ദിനത്തിൻറെ നിറവിൽ ;ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

ഡൽഹി:77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു.1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ…

Read Full News

55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും.

55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും. ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേനയിലെ 55 ഉദ്യോഗസ്ഥര്‍ സര്‍വീസ് മെഡലുകള്‍. നാല് ധീരതയ്‌ക്കുള്ള മെഡല്‍, 5 സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡല്‍, വിശിഷ്ട സേവനത്തിനുള്ള 46 പോലീസ് മെഡല്‍ എന്നിവയാണ് ബിഎസ്‌എഫ് നേടിയിരിക്കുന്നത്.എസ് ഐ അനുരാഗ് രഞ്ജൻ, എച്ച്‌ എസ് ഐ അബ്ദുള്‍ ഹമീദ്, സി ടി അമര്‍ജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവര്‍ക്കാണ് ധീരതയ്‌ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചത്. ആയുഷ്…

Read Full News

ടി വി ചാനലുകൾക്ക് നിയന്ത്രണം ശക്തിപ്പെടുത്തണം;സുപ്രിം കോടതി.

ഡല്‍ഹി : ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ടി വി ചാനലുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി.ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസ്സോസിയേഷന്‍ ചാനലുകളെ നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.കുറ്റക്കാരായ ചാനലുകള്‍ക്ക് ചുമത്തുന്ന ഒരു ലക്ഷം രൂപ പിഴ ചെറിയതാണെന്നും ഇത് ചാനലിന്റെ വരുമാനത്തിന് അനുസൃതമാക്കണമെന്നും ബഞ്ച്…

Read Full News