രാജ തന്ത്രമോ ;മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച് വസുന്ധരെ രാജ.
സംഗനേറിൽ കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ ശർമ്മ ആദ്യമായി എംഎൽഎ ആയത്. ജയ്പൂർ:ഭജൻലാൽ ശർമ്മയെ രാജസ്ഥാന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗനേർ നിയമസഭാ സീറ്റിൽ നിന്ന് 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. കോൺഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജായിരുന്നു ഭജൻലാൽ ശർമ്മയുടെ എതിരാളി.രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയുടെ പേര് നിർദ്ദേശിച്ചത് ബിജെപി നേതാവ് വസുന്ധര രാജെയാണ് . കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേരും…

