‘ദൈവം രാമൻ്റെ അസ്തിത്വത്തിന് തെളിവില്ല’: തമിഴ്നാട് മന്ത്രി എസ്.എസ്.ശിവശങ്കർ.
ചെന്നൈ: ഭഗവാൻ ശ്രീരാമൻ ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവുകളില്ലെന്ന വിവാദ പരാമർശവുമായി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ. ചോള ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അരിയലൂരില്‍ നടന്ന ചടങ്ങിലാണ് ഡി.എം.കെ മന്ത്രിയുടെ പരാമർശം. ശ്രീരാമൻ ജീവിച്ചതിന് തെളിവുകളോ ചരിത്രരേഖകളോ ഇല്ലെന്ന് പറഞ്ഞ മന്ത്രി, രാമനെ അവതാരം എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ ഒരു അവതാരം ജനിക്കില്ലെന്നും കൂട്ടിച്ചേർത്തു. നമ്മെ തെറ്റിദ്ധരിപ്പിക്കാനും നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രത്തെ ശ്രേഷ്ഠമായി അവതരിപ്പിക്കാനുമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മുടെ നാടിന്റെ അഭിമാനമായിരുന്ന…

