മൂന്നാം വട്ടത്തിലേക്ക്; എക്സിറ്റ് പോളുകളിൽ ബിജെപി കുതിപ്പ്.
ന്യൂഡൽഹി: എല്ലാ എക്സിറ്റ് പോളുകളിലും ബിജെപി പടയോട്ടം. ഇന്ത്യ സഖ്യത്തിന് കനത്ത നിരാശ.ബി ജെ പി പടയോട്ടം സൗത്ത് ഇന്ത്യയിലേക്കും , എല്ലാ സർവ്വെയിലും കേരളത്തിൽ താമരത്തിളക്കം. 370ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള അവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക്…

