ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; മഹമ്മൂദ് അബ്ബാസ്.
ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ…

