ഹിസ്ബുല്ലക്ക് ഇനി പുതിയ തലവൻ.

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.1991 മുതല്‍ 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. 1982ല്‍ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. 1992ല്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്റർ ചുമതലയും വഹിക്കുന്നുണ്ട്. മുൻഗാമികളായ ഹസൻ നസ്‌റുള്ളയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്ബോള്‍ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.ഹസ്സൻ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിനുശേഷം, അദ്ദേഹത്തിൻ്റെ…

Read Full News

‘ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം’ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രായേൽ.

ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍.” ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം ” എന്ന് പേരിട്ട തിരിച്ചടിയിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഇസ്രായേലിനെതിരെ ഇറാനും മിഡിൽ ഈസ്റ്റിലുടനീളം അതിൻ്റെ സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി “ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയാണെന്ന്” പുലർച്ചെ 2:30 ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷം ആക്രമണം അവസാനിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന…

Read Full News

വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക.

കല്‍പ്പറ്റ:നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ . കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളെ പ്രതിനിദാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി പറഞ്ഞു. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 17 വയസുള്ളപ്പോഴാണ് പിതാവിന്…

Read Full News

അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കുറ്റപത്രം.

ഗുവാഹട്ടി :പൗരത്വ നിയമ ഭേദഗതി (സിഎഎ) യ്ക്കെതിരേ അക്രമ സമരം നടത്തിയ അസമിലെ സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കോടതി യുഎപിഎ പ്രകാരം കുറ്റംചുമത്തി.നേരത്തേ, നാലു പേർക്കും കോടതി ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ എൻഐഎ നല്‍കിയ അപ്പീലില്‍ പുനരന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ഭീകരപ്രവർത്തന ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്. ചൊവ്വാഴ്‌ച പ്രത്യേക ജഡ്ജി എസ്‌കെ ശർമ ഗൊഗോയിക്കെതിരെ യുഎപിഎയുടെ 18-ാം…

Read Full News

ഞാൻ കരുണാനിധിയുടെ കൊച്ചുമകൻ; മാപ്പ് പറയില്ലെന്ന് ഉദയനിധി.

ചെന്നെ:സനാതനധർമ പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തില്‍ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല.ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ്. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ വാക്കുകളില്‍ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ…

Read Full News

ഇന്ത്യ ചൈന മഞ്ഞുരുകുന്നു; അതിർത്തിയിൽ സുപ്രധാന തീരുമാനം.

ന്യൂഡൽഹി :ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി.സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.ചൈനയും ഉൾപ്പെടുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിൻ്റെ തലേന്നാണ് പ്രഖ്യാപനം. യഥാർത്ഥ നിയന്ത്രണ രേഖ (LAC) ചൈനയുടെയും ഇന്ത്യയുടെയും അധീനതയിലുള്ള പ്രദേശങ്ങളെ പടിഞ്ഞാറ് ലഡാക്ക്…

Read Full News

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

ശ്രീനഗർ: ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.കൊലപാതകങ്ങളെ നിന്ദ്യമായ ഭീരുത്വമെന്ന്  ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല, നമ്മുടെ സുരക്ഷാ സേനയിൽ നിന്ന് ഏറ്റവും കടുത്ത പ്രതികരണം നേരിടേണ്ടിവരും,” ഷാ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍…

Read Full News

പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വിവിധ…

Read Full News

വയനാട് ലോകസഭ മണ്ഡലത്തിൽ എൻഡിഎ റോഡ് ഷോയോടെ പ്രചരണം തുടങ്ങി.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്ക് നവ്യയെ സ്വീകരിക്കാനെത്തി. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ…

Read Full News

വയനാട്ടിൽ പ്രിയങ്കക്കെതിരെ നവ്യ ഹരിദാസ്.

ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു . വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസും ,പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിത്തിന് ഇറങ്ങുന്നത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. പ്രിയങ്കയെ നേരിടാന്‍ പുതുമുഖത്തെയാണ് ബിജെപി കളത്തിലിറക്കുന്നത്. പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്…

Read Full News