ദക്ഷിണ കൊറിയ കൂറ് മാറിയ നോർത്ത് കൊറിയക്കാരനെ മന്ത്രിയാക്കി.
ഉത്തരകൊറിയയില്‍നിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയില്‍ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തില്‍ പ്രസിഡന്റ് യൂണ് സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം.സഹമന്ത്രിക്കു തുല്യമാണ് പദവി. അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ല്‍ ബ്രിട്ടനില്‍ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കള്‍ക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ ദക്ഷിണകൊറിയൻ പാർലമെന്റില്‍ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏകീകരണ വകുപ്പ് കൈകാര്യം…

