സൂക്ഷ്മ പരിശോധന പൂർത്തിയായി;വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം:സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.വയനാട്ടില്‍ പതിനാറ് സ്ഥാനാർഥികളും പാലക്കാട് 12 സ്ഥാനാർഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാർഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30-നാണ്. വയനാട്. ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വാധ്ര (കോണ്‍ഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാർട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ്…

Read More

ഫോക്‌സ്‌വാഗണ്‍  പ്ലാന്‍റുകള്‍ പൂട്ടി.

യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്‍റുകള്‍ പൂട്ടി.ഇതോടെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്‍റെയും ഭാഗമായാണു പ്ലാന്‍റുകള്‍ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതല്‍ പ്ലാന്‍റുകള്‍ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്‌വാഗണിന്‍റെ പ്രതിസന്ധി രാജ്യത്തിന്‍റെ സമ്ബദ്‌രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കമ്ബനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്‍റുകളിലായി ജോലി ചെയ്യുന്നത്.ചൈനയിൽ…

Read More

ആയുഷ്മാന്‍ ഭാരതിന് തുടക്കം.

70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.വരുമാനമോ സാമ്ബത്തിക സ്ഥിതിയോ നോക്കാതെ 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്ക്…

Read More

കാശ്മീരിൽ ഭീകരരുടെ സഹായി പിടിയിൽ; ലഭിച്ചത് ചൈനീസ് ആയുധങ്ങൾ.

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുല്‍വാമയിലെ ഡംഗർപോറയില്‍ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുല്‍വാമ പോലീസ്, 55 രാഷ്ട്രീയ റൈഫിള്‍സ്, സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 182 ബറ്റാലിയൻ എന്നീ സേനകള്‍ ചേർന്ന് നടത്തിയ ദൗത്യത്തിലാണ് തീവ്രവാദികളുടെ പ്രാദേശികസഹായിയെ പിടികൂടിയത്. പ്രദേശത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സർക്കുലർ റോഡില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഡാനിഷ് ബഷീർ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 12 ചൈനീസ് ഗ്രനേഡുകളും…

Read More

എൻ.ഡി.എ യെ പിന്തുണച്ചാൽ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ലവം ;നവ്യ ഹരിദാസ്.

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾ എൻ.ഡി.എ യെ പിന്തുണയ്ക്കുകയും, സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്താൽ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ലവമാണെന്ന് എൻ.ഡി.എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥി നവ്യ ഹരിദാസ്. നിലമ്പൂർ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പര്യടനം നടത്തി സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വയനാട് ലോകസഭാ മണ്ഡലത്തിന്റെ പല പ്രദേശങ്ങളും ഇന്നും അവികസിതമായി തുടരുകയാണെന്നും, ഇതിനുത്തരവാദികൾ കാലാ കാലങ്ങളായി ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികളാണെന്നും, നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.വയനാടിന്റെ വികസനത്തിന് ഏക പരിഹാരം നരേന്ദ്രമോദി സർക്കാരിനെ ശക്തിപ്പെടുത്തി വയനാട്ടിൽ നിന്നും…

Read More

രാഹുലിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; പ്രിയങ്ക.

വയനാട്: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ഹേജുവായതെന്നും അവര്‍…

Read More

ദിവ്യ അഴിക്കുള്ളിലേക്ക് .

കണ്ണൂർ : പി.പി.ദിവ്യയുടെ പ്രസംഗം മുന്‍കൂട്ടി തീരുമാനിച്ചതും ആസൂത്രണം ചെയ്തതുമായിരുന്നുവെന്ന് കോടതി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. 38 പേജുള്ള വിധിപ്പകര്‍പ്പ്‌ ആണ് പുറത്തു വന്നത്.ദിവ്യക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന നവീന്‍ ബാബുവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. സംസാരത്തില്‍ ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്….

Read More

ഹിസ്ബുല്ലക്ക് ഇനി പുതിയ തലവൻ.

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.1991 മുതല്‍ 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. 1982ല്‍ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. 1992ല്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്റർ ചുമതലയും വഹിക്കുന്നുണ്ട്. മുൻഗാമികളായ ഹസൻ നസ്‌റുള്ളയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്ബോള്‍ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.ഹസ്സൻ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിനുശേഷം, അദ്ദേഹത്തിൻ്റെ…

Read More

‘ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം’ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രായേൽ.

ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍.” ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം ” എന്ന് പേരിട്ട തിരിച്ചടിയിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഇസ്രായേലിനെതിരെ ഇറാനും മിഡിൽ ഈസ്റ്റിലുടനീളം അതിൻ്റെ സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി “ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയാണെന്ന്” പുലർച്ചെ 2:30 ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷം ആക്രമണം അവസാനിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന…

Read More

വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക.

കല്‍പ്പറ്റ:നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ . കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളെ പ്രതിനിദാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി പറഞ്ഞു. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 17 വയസുള്ളപ്പോഴാണ് പിതാവിന്…

Read More