മുണ്ടക്കയ്യിൽ മോഹൻലാൽ എത്തി;എത്തിയത് ലെഫ്റ്റനന്റ് കേണല്‍ റോളിൽ.
കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ തകർന്ന വയനാട്ടിലേക്ക് മോഹൻലാല്‍ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹൻലാല്‍ സൈനിക യൂണിഫോമിലാണ് എത്തിയത്.മേപ്പാടിയിലാണ് അദ്ദേഹം എത്തിയത്. ആർമി ക്യാംപിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിച്ചു.രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകുകയാണ് ലാലിന്റെ ലക്ഷ്യം. കേരളത്തില്‍ സൈന്യം നടത്തുന്ന ഏറ്റവും ദുഷ്കരമായ രക്ഷാ ദൗത്യമാണ് മുണ്ടക്കൈയിലേത്. ഈ സാഹചര്യത്തിലാണ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലാല്‍ എത്തിയത്. സൈനിക നേതൃത്വത്തോട് ലാല്‍ കാര്യങ്ങള്‍ തിരക്കി. കൂടിയാലോചനകളും ഉണ്ടായി. അതിന് ശേഷമാണ് ദുരന്ത ബാധിത സ്ഥലത്തേക്ക് പോയത്. അതേസമയം, മുഖ്യമന്ത്രിയുടെ…

